Idukki വാര്‍ത്തകള്‍
സ്പോർട്ട്സ് ഡേ

കാഞ്ചിയാർ : ലബ്ബക്കട ജോൺ പോൾ മെമ്മോറിയൽ ബി. എഡ് കോളേജിൽ സ്പോർട്സ് ദിനാഘോഷം SPORTY 2K23 നടന്നു. കോളേജ് പ്രിൻസിപ്പൽ ഡേ. മഞ്ചു ജോസഫ് സ്വാഗതം ആശംസിച്ച ഉദ്ഘാടന ചടങ്ങിൽ മാനേജർ ഫാ. ഏബ്രഹാം പാനിക്കുളങ്ങര അധ്യക്ഷത വഹിച്ചു. കട്ടപ്പന സബ് ഇൻസ്പെക്ടർ ഓഫ് പോലിസ് ദിലീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കായിക അധ്യാപകനായ അരുൺ ലാൽ ആർ., അയോൺ സിബി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
















































































































