പ്രധാന വാര്‍ത്തകള്‍
പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഉപരോധ സമരം: സ്പീക്കർ
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയാണെന്ന് നിയമസഭയിൽ വ്യക്തമാക്കി സ്പീക്കർ എ എൻ ഷംസീർ. എന്നാൽ തങ്ങൾ സത്യാഗ്രഹ സമരം തന്നെയാണ് നടത്തിയതെന്നും വാച്ച് ആൻഡ് വാർഡ് യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകി.
ഈ വിഷയത്തിൽ സഭയിൽ ഇന്നും ബഹളം തുടരുകയാണ്. ഇന്ന് രാവിലെ ചേർന്ന കക്ഷി നേതാക്കളുടെ യോഗത്തിൽ വാച്ച് ആൻഡ് വാർഡിനും ഭരണകക്ഷി എം.എൽ.എമാർക്കുമെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.