പ്രധാന വാര്‍ത്തകള്‍
ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷനിൽ യു.ഡി.എഫ് പ്രതിഷേധം

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും കോൺഗ്രസ് കൗൺസിലർമാരെ പോലീസ് മർദിച്ചതിലും പ്രതിഷേധിച്ച് കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ. ഇന്ന് രാവിലെ 5 മുതൽ വൈകിട്ട് 5 വരെയാണ് ഉപരോധം.
ഉപരോധത്തിനിടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഗേറ്റിന് മുന്നിൽ കസേരകൾ ഇടാൻ അനുവദിക്കില്ലെന്ന് പോലീസും കോർപ്പറേഷൻ ഓഫീസിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാരും പറഞ്ഞു. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഉപരോധം ഉദ്ഘാടനം ചെയ്യും. ബ്രഹ്മപുരം തീപിടിത്തത്തിലും അഴിമതിയിലും സി.ബി.ഐ അന്വേഷണം, മേയർ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസും കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തും.













































































