പ്രധാന വാര്‍ത്തകള്‍
കെഎസ്ആര്‍ടിസി രണ്ടാം ഗഡു ശമ്പളം; ഇന്ധനത്തിനുള്ള തുകയെടുത്ത് നല്‍കാന്‍ നീക്കം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തിന്‍റെ രണ്ടാം ഗഡു ഇന്ധനത്തിനുള്ള തുകയെടുത്ത് നൽകാൻ നീക്കം. നിലവിൽ സർക്കാർ അനുവദിക്കുന്ന ധനസഹായം രണ്ടാംഗഡു ശമ്പളം നൽകാൻ പര്യാപ്തമല്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. ധനവകുപ്പ് 30 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇനിയും 40 കോടി കൂടി ലഭിക്കാനുണ്ട്.
കൃത്യമായി ശമ്പളം നൽകാതെ സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നീട്ടാൻ മാനേജ്മെന്‍റിന് കഴിയില്ല. സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ ഇനിയും കൂടുതൽ ബസുകൾ വേണം. 750 ബസുകളാണ് എഞ്ചിൻ തകരാറിലായി കിടക്കുന്നത്.
















































































































