Idukki വാര്‍ത്തകള്‍
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സൗഹൃദ ഫുട്ബോൾ മത്സരത്തിൽ റവന്യൂ ഡിപ്പാർട്ട്മെന്റ് ജേതാക്കളായി

തൊടുപുഴ അൽ അസർ കോളേജിൽ വച്ച് നടത്തപ്പെട്ട സൗഹൃദ ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട് .ഇമ്മാനുവൽ പോൾ നിർവഹിച്ചു. പോലീസ് ഡിപ്പാർട്ട്മെന്റ്, എക്സൈസ് ഡിപ്പാർട്ട്മെന്റ്, റവന്യൂ ഡിപ്പാർട്ട്മെന്റ്, പ്രസ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്ത മത്സരത്തിൽ റവന്യൂ ഡിപ്പാർട്ട്മെന്റ് ജേതാക്കളും പോലീസ് ഡിപ്പാർട്ട്മെന്റ് റണ്ണേഴ്സ് അപ്പുമായി.
നർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മാത്യു ജോർജ്, ജില്ലാ പോലീസ് ഹെഡ്ക്വാർട്ടർ സബ് ഇൻസ്‌പെക്ടർമാരായ പി എച്ച് ജമാൽ, ചാക്കോ ഫ്രാൻസിസ്, ഗോപാലകൃഷ്ണൻ, ഷംസ് എം എസ്, ഫ്രാൻസിസ് ജെ, അൽ അസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ അഡ്വക്കേറ്റ് കെ.എം മിജാസ് എന്നിവർ സന്നിഹിതരായി
















































































































