പ്രധാന വാര്‍ത്തകള്‍
കോവിഡ് പരിശോധന മാനദണ്ഡം പുതുക്കി കേന്ദ്രസർക്കാർ
കോവിഡ് പരിശോധനക്കുള്ള മാനദണ്ഡം പുതുക്കി ഐ.സി.എം.ആര്‍. രാജ്യത്ത് കോവിഡ് അതിവേഗം വര്‍ധിക്കുന്നതിനിടെ സാമ്ബിളുകള്‍ പരിശോധിക്കുന്ന ലബോറട്ടറികളുടെ സമ്മര്‍ദ്ദം ഒഴിവാക്കാനാണ് ഐ.സി.എം.ആര്‍ നീക്കം. നേരത്തെ ആകെ ടെസ്റ്റുകളില്‍ 70 ശതമാനമെങ്കിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനകളാവണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.ആന്‍റിജന്‍ അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍ പോസിറ്റീവായ വ്യക്തിക്ക് വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന ആവശ്യമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.