കട്ടപ്പന വെള്ളയാംകുടി അസിസി സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ പച്ചക്കറികൾക്കൊപ്പം പൂച്ചേടി പരിപാലനത്തിലും മുന്നിൽ
കട്ടപ്പന വെള്ളയാംകുടി അസിസി സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ പച്ചക്കറികൾക്കൊപ്പം പൂച്ചേടി പരിപാലനത്തിലും മുന്നിൽ.
ജൈവ പച്ചകറികൾക്കൊപ്പം വ്യത്യസ്ഥങ്ങളായ പൂച്ചേ ടികളാണ് കുട്ടികൾ പരിപാലിച്ച് വരുന്നത്.
രാവിലെ 10 മണിക്ക് ബെല്ല് അടിക്കുമ്പോഴെ എല്ലാ കുട്ടികളും അസംബ്ലിക്കായി അണിനിരക്കും.
1993 ൽ വെള്ളയാംകുടിയിൽ ആരംഭിച്ച അസിസി സ്പെഷ്യൽ സ്കൂളിൽ ഇപ്പോൾ 107 കുട്ടികളാണ് ഉള്ളത്.
ഇവരെ പഠിപ്പിക്കുന്ന തോടൊപ്പം പ്രകൃതിയിലേക്ക് ഇറങ്ങി കൂടുതൽ ഉഝഹരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുമയോടെ ഒരു മനസായി എന്ന പദ്ധതിയുടെ ഭാഗമായി പോളി ഹൗസ് നിർമ്മിച്ച് പച്ചക്കറി കൃഷി ആരംഭിച്ചത്.
കുട്ടികൾ തന്നെയാണ് പച്ചക്കറി പരിപാലനം നടത്തുന്നത്.
ബീർസ്, വെണ്ട, തക്കാളി, ക്യാരറ്റ്, ഉള്ളി , വിവിധ തരം ചീരകൾ, പച്ചമുളക്, കാന്താരി, മെയ്സ് തുടങ്ങി നിരവധി പച്ചക്കറികളാണ് ഇവിടെ വിളഞ്ഞ് നിൽക്കുന്നത്.
പച്ചക്കറികളുടെ വിളവെടുപ്പ് വാർഡ് കൗൺസിലർ ബീനാ സി ബി ഉദ്ഘാടനം ചെയ്തു.
മുള്ളാത്ത, റബ്ബുട്ടാൻ , ചിലിമ്പി, നെല്ലി, മാവ്, കപ്പളം തുടങ്ങിയ ഫല വൃക്ഷങ്ങളും ഇവിടെ പരിപാലിച്ച് വരുന്നുണ്ട്.
പച്ചക്കറിത്തോട്ടത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കണ്ണിന് കുളിർമ പകരുന്ന വിവിധങ്ങളായ പൂച്ചെടികളാണ് നമ്മെ വരവേൽക്കുന്നത്.
പ്രിൻസിപ്പാൾ സിസ്റ്റർ ആൻസിറ്റായുടെ നേതൃത്വത്തിൽ 14 അദ്ധ്യാപകരാണ് ഇവിടെ കുട്ടികളെ സംരക്ഷിക്കുന്നത്.
വീടിനു ചുറ്റം നിരവധി സ്ഥലങ്ങൾ നമ്മൾ പാഴാക്കുമ്പോഴാണ് ഈ കുട്ടികൾ മണ്ണിൽ പൊന്നു വിളയിക്കുന്നതിനൊപ്പം സുഗന്ദം പരത്തുന്ന പുഷ്പ്പങ്ങളും പരിപാലിക്കുന്നത്.