6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഡീൻ കുര്യാക്കോസിനെ ആവേശത്തോടെ വരവേറ്റ് ഇടുക്കി





ഇടുക്കി : സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായി ഇടുക്കി നിയോജക മണ്ഡലത്തിൽ എത്തിയ ഡീൻ കുര്യാക്കോസിന് വിവിധ പഞ്ചായത്തുകളിൽ ആവേശകരമായ സ്വീകരണം.

സ്ഥാനാർത്ഥി പര്യടനത്തിന്റെ ഉദ്ഘാടനം രാവിലെ ഉപ്പുതോട് ജംഗ്ഷനിൽ യുഡിഎഫ് ജില്ല കൺവീനർ എം.ജെ ജേക്കബ് നിർവഹിച്ചു.

നിയോജകമണ്ഡലം ചെയർമാൻ എം.കെ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.

ജോയി വെട്ടിക്കുഴി, ജോയി കൊച്ചുകരോട്ട്, എ.പി ഉസ്മാൻ, എം.ഡി അർജുനൻ, അനീഷ് ജോർജ്, വിജയകുമാർ മറ്റക്കര, കെ.ബി സെൽവം, വി.ഡി ജോസഫ്, അനിൽ ആനക്കരാട്ട്, ജോബി തയ്യിൽ, വി.എം ഫ്രാൻസിസ്, അനീഷ് ചേനക്കര, വർഗീസ് വെട്ടിയാങ്കൽ, സണ്ണി മാത്യു, സണ്ണി പുൽക്കുന്നേൽ, ടോമി ചേനംമാക്കാൽ, തോമസ് മൈക്കിൾ, അപ്പച്ചൻ അയ്യുണ്ണി എന്നിവർ സംസാരിച്ചു.

ചാലിസിറ്റി, കൊച്ചുകരിമ്പൻ, വിമലഗിരി, മഠത്തും കടവ്, മരിയാ പുരം, ഇടുക്കി, നാരകക്കാനം, കട്ടിംഗ്, കാൽവരി മൌണ്ട്, അൽഫോൻസാ നഗർ, ഈട്ടിക്കവല, പാണ്ടിപ്പാറ, തങ്കമണി, നീലിവയൽ, പ്രകാശ്, ഉദയഗിരി, പുഷ്പഗിരി, മൈക്ക് കവല, കമാക്ഷി, പാറക്കടവ്, കാർമൽ സിറ്റി, എട്ടാം മൈൽ, വാഴവര എന്നിവിടങ്ങളിൽ കനത്ത വെയിലിനെ അവഗണിച്ചു ജനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഗംഭീര സ്വീകരണം നൽകി.

ഉച്ചക്ക് ശേഷം നിർമലസിറ്റിയിൽ കാണിക്കൊന്നയും പഴവർഗങ്ങളും നൽകി ജനങ്ങൾ ഡീനിനെ വരവേറ്റു.

കൊങ്ങിനി പടവ്, വെള്ളയാം കുടി, വെട്ടിക്കുഴ കവല, നാത്തൂകല്ല്, വലിയപാറ, കൊച്ചു തോവാള, പേഴും കവല, പാറക്കടവ്, വട്ടക്കുന്നേൽ പടി, കുരിശുപള്ളി കവല, അമ്പലകവല, വള്ളക്കടവ്, ഐ.ടി.ഐ പടി, ഗവ. കോളേജ്, സുവർണ്ണ ഗിരി എന്നിവിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നാട്ടുകാർ ഗംഭീര വരവേൽപ്പ് നൽകി.

വൈകിട്ട് സുവർണ്ണ ഗിരി, പൊന്നികവല, ഇരുപതേക്കർ, നരിയംപാറ, വെങ്ങാലൂർ കട, മേപ്പാറ, കൽത്തൊട്ടി, കിഴക്കേമാട്ടുക്കട, വെള്ളിലാംകണ്ടം, കോടാലി പാറ, സ്വരാജ്, പള്ളിസിറ്റി, കോഴിമല, മറ്റപ്പിള്ളി, ലബ്ബക്കട, കാഞ്ചിയാർ, പേഴുംകണ്ടം എന്നി പ്രദേശങ്ങളിൽ എത്തി സ്വീകരണം ഏറ്റുവാങ്ങിയ ശേഷം കാക്കാട്ടുകടയിൽ പ്രചരണം സമാപിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!