നാട്ടിലെങ്ങും നിയന്ത്രണം ; വാക്സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും
കാഞ്ചിയാർ ∙ കോവിഡ് പ്രതിരോധത്തിനായുള്ള രണ്ടാംഘട്ട വാക്‌സിൻ സ്വീകരിക്കാനായി കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയവർ തിക്കും തിരക്കും കൂട്ടിയതോടെ പ്രശ്‌നം പരിഹരിക്കാൻ പൊലീസ് ഇടപെട്ടു. രണ്ടാംഘട്ട വാക്‌സിൻ സ്വീകരിക്കാൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗകര്യമുണ്ടെന്ന വിവരം അറിഞ്ഞാണ് ആളുകൾ കൂട്ടമായി എത്തിയത്. 100 പേർക്ക് നൽകാനുള്ള വാക്‌സിൻ മാത്രമാണ് എത്തിയിരുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഇതറിയാതെ രാവിലെ 6 മണി മുതൽ മുന്നൂറിൽ അധികം ആളുകളാണ് വാക്‌സിൻ സ്വീകരിക്കാനായി എത്തിയത്. തുടർന്ന് ആശുപത്രി ജീവനക്കാർ എത്തി ടോക്കൺ നൽകാൻ തുടങ്ങിയതോടെ ആളുകൾ തിക്കും തിരക്കും കൂട്ടി. ജനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ ആശുപത്രി അധികൃതർ പൊലീസിന്റെ സേവനം തേടുകയായിരുന്നു. പൊലീസ് എത്തിയാണ് ആളുകളെ സമാധാനിപ്പിച്ച് മടക്കി അയച്ചത്.
Image:കോവിഡ് വാക്‌സിൻ വിതരണം അറിഞ്ഞ് കാഞ്ചിയാർ െഹൽത്ത് സെന്ററിന് മുന്നിൽ കൂട്ടംകൂടി നിൽക്കുന്നവർ ……