പ്രധാന വാര്‍ത്തകള്‍
ലൈഫ് മിഷൻ കേസ്; ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കോടതി
കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു. ലൈഫ് മിഷൻ കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ശിവശങ്കർ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി പ്രത്യേക സി.ബി.ഐ കോടതിയിൽ വാദിച്ചു.
എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും സ്വീകരിച്ച നടപടി തെറ്റാണെന്നും ഉള്ള ശിവശങ്കറിൻ്റെ വാദം കോടതി തള്ളുകയായിരുന്നു. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ ആണ് ശിവശങ്കർ.