പ്രധാന വാര്‍ത്തകള്‍
ലൈഫ് മിഷന്‍ കേസ്; ഇന്ന് ഹാജരാകാൻ പി.ബി നൂഹ് ഐഎഎസിന് ഇഡി നോട്ടീസ്

കൊച്ചി: ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇ.ഡി നോട്ടീസ്. പി.ബി നൂഹ് ഐ.എ.എസിന് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടിയാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്.
വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കും. വിവാദമായ ഇടപാടിനും കേസിനും ശേഷമാണ് പി.ബി നൂഹ് ചുമതലയേൽക്കുന്നത്.