Idukki വാര്‍ത്തകള്‍
യൂത്ത് കോൺഗ്രസ് പീരുമേട് മണ്ഡലം സമ്മേളനം നടന്നു


യൂത്ത് കോൺഗ്രസ് പീരുമേട് മണ്ഡലം സമ്മേളനം നടന്നു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പീരുമേട് മണ്ഡലം പ്രസിഡൻ്റ് ഖാജാ പാമ്പനാർ അധ്യക്ഷത വഹിച്ചു.ഡി സിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി നിക്സൺ ജോർജ് പതാക ഉയർത്തി. ഡി സി സി ജനറൽ സെക്രട്ടറി ഗണേഷ് രാജു, കെ പി എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജൻ, ഡി സി സി അംഗം പി സെയ്ദാലി,പി.കെ വിജയൻ, കവി കൃഷ്ണൻ, യേശുദാസ്, ഡി രാജു,മഹേന്ദ്രൻ,നജീബ്,ശേഖർ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ അനീഷ് സി.കെ, അജയ് മാണിക്യം,കണ്ണൻ, സതീഷ് എന്നിവർ നേതൃത്വം നൽകി. നൂറോളം പ്രവർത്തകർ സമ്മേളനത്തിന്റെ ഭാഗമായി.