Idukki വാര്‍ത്തകള്‍
കോട്ടയം വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീ പിടുത്തം.


കോട്ടയം വയലാ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തം ഉണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആളിപ്പടര്‍ന്നു. ഫയർ ഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. സ്ഥാപനം ഏകദേശം പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് സൂചന. ഞായറാഴ്ച ദിവസം ജീവനക്കാരുണ്ടായിരുന്നില്ലെന്നതിനാൽ വൻ അപകടം ഒഴിവായി.