Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

മുങ്ങിനടക്കുന്ന ബിജുവിനെ സഹായിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്ന് ഇസ്രായേലിലെ മലയാളികൾക്ക് മുന്നറിയിപ്പ്



ജറുസലം: കൃഷി വകുപ്പ് ഇസ്രയേലിലേക്ക് അയച്ച കര്‍ഷക സംഘത്തില്‍ നിന്ന് മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എംബസി.ഇസ്രായേലിലെ മലയാളികള്‍ക്ക് ആണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണം എന്ന് എംബസി നിര്‍ദേശം നല്‍കി. ഇയാള്‍ ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ലെന്നാണ് എംബസി വ്യക്തമാക്കുന്നത്.

അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നല്‍കേണ്ടി വരുമെന്നും ബിജു കുര്യന് ഇസ്രായേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

വീസ റദ്ദാക്കി ബിജു കുര്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ഈ കത്തിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടത്. വീസ കാലാവധി മേയില്‍ അവസാനിക്കും ഈയൊരു സാഹചര്യത്തില്‍ ഉടന്‍ നാട്ടിലേക്ക് വന്നാല്‍ ഇസ്രായേല്‍ നിയമനടപടികള്‍ നേരിടേണ്ടി വരില്ല. വീസ് കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കില്‍ വലിയ അപകടമുണ്ടാക്കും. ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എംബസി പറയുന്നു.

ആധുനിക കൃഷിരീതി പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലി‍ലേക്ക് എത്തിയ കണ്ണൂര്‍ ഇരിട്ടി പേരട്ട കെപി മുക്കി‍ലെ കോച്ചേരില്‍ ബിജുവിനെ ഫെബ്രുവരി 17ന് രാത്രി ആയിരുന്നു കാണാതായത്.

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോക് ഉടന്‍തന്നെ ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കുകയും ഇസ്രായേല്‍ അധികൃതര്‍ ബിജുവിനെ അന്വേഷിച്ചു തുടങ്ങി. ഇയാളെ കാണാതായതാണ് എന്നാണ് കരുതിയതെങ്കിലും പിന്നീട് ഇയാള്‍ മുങ്ങിയതാണെന്ന് അറിഞ്ഞു.

ഇയാള്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഭാര്യയ്ക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. ഇതിനു പിന്നാലെ, ബിജുവിനെ ഫോണില്‍ കിട്ടാതായെന്ന് സഹോദരന്‍ ബെന്നി പറഞ്ഞു. എന്തിനാണ് ബിജു കുര്യന്‍ നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ല. നല്ല ഉദ്ദേശത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും വിശദമായ പരിശോധനക്ക് ശേഷമാണ് സംഘത്തിലേക്ക് കര്‍ഷകരെ തെരഞ്ഞെടുത്തതെന്നും പി.പ്രസാദ് പറഞ്ഞു.

വളരെ ആസൂത്രിതമായാണ് ഇയാള്‍ മുങ്ങിയതെന്നും മന്ത്രി പറഞ്ഞിരുന്നു. ബിജുവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബിജു ഒഴികെയുള്ള സംഘം 20ന് പുലര്‍ച്ചെ നെടുമ്ബാശേരിയില്‍ മടങ്ങിയെത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!