കാൽവരി എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് ‘കിഡ്സ് ഫെസ്റ്റ് 2023’ന് തുടക്കമായി


കാൽവരി എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് ‘കിഡ്സ് ഫെസ്റ്റ് 2023’ന് തുടക്കമായി. ഫെബ്രുവരി 24, 25 (വെള്ളി, ശനി) ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പ് സ്കൂൾ മാനേജർ ഫാദർ ജോർജ് മാരിപ്പാട്ട് ഉദ്ഘാടനം ചെയ്തു, പിടിഎ പ്രസിഡണ്ട് ശ്രീ റോയി കൊച്ചുപുരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ എയ്ഡൻ ബിനോയ് പതാക ഉയർത്തി.
വളർന്നുവരുന്ന ഇളം തലമുറയുടെ സമഗ്ര വികാസം എന്ന ലക്ഷ്യത്തിനായാണ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിനങ്ങളിലായി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ക്ലാസ്, ഫാക്ടറി വിസിറ്റിംഗ്, വ്യക്തിത്വ വികസന സെമിനാർ, ആരോഗ്യവകുപ്പ് നൽകുന്ന ആരോഗ്യ ശുചിത്വ ക്ലാസുകൾ, പ്രകൃതി നടത്തം, കൾച്ചറൽ പ്രോഗ്രാമുകൾ, ഇടുക്കി അഗ്നിശമനസേന ഓഫീസ് സന്ദർശനം, ഉല്ലാസയാത്ര തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഇന്ന് വൈകിട്ട് 3:00 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അനു വിനേഷ് ഉദ്ഘാടനം ചെയ്യും.