എഴുകുംവയൽ കുരിശു മലയിലേക്കുള്ള നോമ്പുകാല തീർത്ഥാടനത്തിന് തുടക്കമായി
ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ ആണ് തീർത്ഥാടനം നടത്തിയത്.
ഏഴുകുംവയൽ കുരിശു മലയിൽ സ്ഥാപിച്ച മിസേറിയ രൂപത്തിന്റ ആശീർവാദവും നടന്നു…
രാവിലെ മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയിൽ നിന്നും ആരംഭിച്ച പരിഹാര പ്രദക്ഷിണത്തിന് രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നൽകി.
പരിഹാര പ്രതിക്ഷണം മലമുകളിൽ എത്തിയതോടെ ക്രൂശിതനായ കര്‍ത്താവിനെ മടിയില്‍ കിടത്തിയിരിക്കുന്ന വിധത്തിൽ മലമുകളിൽ പണി കഴിപ്പിച്ച മിസേറിയ രൂപത്തിന്റെ ആശീർവാദവും നടന്നു.
തുടര്‍ന്ന് തീര്‍ഥാടക ദേവാലയത്തില്‍ പൊന്തിപ്പിക്കല്‍ കുര്‍ബാനയും നടന്നു. വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും രാവിലെ 9.45ന് മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയില്‍ നിന്നും കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്ര നടക്കും.
നോമ്പിലെ എല്ലാ ദിവസങ്ങളിലും രാത്രികാലങ്ങളിലും വിശ്വാസികള്‍ക്ക് കുരിശുമല കയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
40-ാം വെള്ളിയാഴ്ച്ച ഇടുക്കി രൂപതാ കുരിശുമല തീര്‍ഥാടനം രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ രാവിലെ 5.30 ന് പാണ്ടിപ്പാറയില്‍ നിന്നും ആരംഭിക്കും.