കട്ടപ്പന സബ് ജില്ലാ ഗണിതശാസ്ത്രമേള 14ന് ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ

ഇരട്ടയാർ: കട്ടപ്പന സബ്ജില്ലാ ഗണിതശാസ്ത്രമേള ഒക്ടോബർ 14ന് ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി 1000 ത്തോളം മത്സരാർഥികൾ പങ്കെടുക്കുന്ന മേളയുടെ വിജയത്തിനായി അഡ്വ. ഡീൻ കുര്യാക്കോസ് എം പി,ശ്രീ. എം എം മണി എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാരിച്ചൻ നീറണാക്കുന്നേൽ,ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനന്ദ് സുനിൽ കുമാർ, സ്കൂൾ മാനേജർ ഫാ. സഖറിയാസ് കുമ്മണ്ണുപ്പറമ്പിൽ എന്നിവർ രക്ഷാധികാരികളായും പ്രിൻസിപ്പാൾ ശ്രീ. ജിജി കൂട്ടുങ്കൽ ജനറൽ കൺവീനറും ഹെഡ്മാസ്റ്റർ ശ്രി. ജോർജ്കുട്ടി എം വി ജോയിന്റ് കൺവീനറും, ഏ ഇ ഓ ശ്രീ. രാജശേഖരൻ എസ് ട്രഷററായും 50 അംഗ സംഘാടക സമിതി രൂപീകരിച്ചു.
14ന് രാവിലെ 7.30 ന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന മേള 9 മണിക്ക് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനന്ദ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ അധ്യക്ഷത വഹിക്കും.









































































