പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; നൽകുന്നത് ഡിസംബർ മാസത്തെ കുടിശ്ശിക
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ കുടിശ്ശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് നൽകുക. തുക നാളെ മുതൽ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു.
സഹകരണ കൺസോർഷ്യത്തിൽ നിന്ന് കടമെടുത്താണ് തുക നൽകുന്നത്. 2000 കോടി രൂപ വായ്പ ആവശ്യപ്പെട്ടതിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ തുക മാത്രമാണ് ഇതുവരെ സമാഹരിച്ചത്.