6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ദമ്പതികളാണെന്ന് ചമഞ്ഞ് മോഷണം നടത്തിയ കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു



ആലപ്പുഴ: ദമ്പതികളാണെന്ന് ചമഞ്ഞ് വീട്ടുജോലിയ്ക്ക് നിന്ന കമിതാക്കളെ മോഷണ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി ഷിജി ജിനേഷിന്റെ ആലപ്പുഴ ചെത്തി, തോട്ടപ്പിള്ളി വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്ന കോട്ടയം പാറത്തോട് പോത്തല വീട്ടില്‍ ജിജോ(38),

കോട്ടയം മുണ്ടക്കയം കാര്യാട്ട് വീട്ടില്‍ സുജ ബിനോയ് (43) എന്നിവരാണ് പിടിയിലായത്. സ്വര്‍ണമാല, ഗ്യാസ് കുറ്റികള്‍, ഇരുമ്പ്ഗേറ്റ്, വാഹനത്തിന്റെ സ്റ്റെപ്പിനി ടയര്‍, മൂന്ന് ലാപ്പ് ടോപ്പ്, പാത്രങ്ങള്‍, തുണിത്തരങ്ങള്‍, കാര്‍പ്പറ്റുകള്‍ തുടങ്ങി 5,32,500 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ച്‌ വില്‍പ്പന നടത്തിയത്.

ഷിജിയുടെ ഭര്‍തൃമാതാവിനെ സംരക്ഷിക്കുന്നതിനും വീട്ടുജോലിയ്ക്കുമായി പത്രത്തില്‍ പരസ്യം കൊടുത്തിരുന്നു. ഇത് കണ്ട് വിവാഹിതരും കുട്ടികളും കുടുംബവുമുള്ള ജിജോയും സുജയും ദ മ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 2021 നവംബര്‍ മുതലാണ് ഇവര്‍ വീട്ടില്‍ താമസിച്ച്‌ തുടങ്ങിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഷിജിയുടെ ഭര്‍ത്താവ് മകളുടെ വിവാഹത്തിനും മറ്റുമായി നാട്ടില്‍ എത്തിയപ്പോഴാണ് സ്വര്‍ണവും സാധനങ്ങളും നഷ്ടമായത് അറിഞ്ഞത്.

പ്രതികള്‍ മോഷണമുതല്‍ വിറ്റുകിട്ടിയ തുക കുടുംബാവശ്യങ്ങള്‍ക്കും സ്കൂട്ടര്‍ വാങ്ങുന്നതിനും ചെലവഴിച്ചതായാണ് സൂചന. മാരാരിക്കുളത്തുള്ള സ്വകാര്യ ഫെെനാന്‍സില്‍ നിന്നും മോഷണ മുതലായ സ്വര്‍ണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!