പ്രധാന വാര്‍ത്തകള്‍
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം അടുത്തയാഴ്ചയോടെ പാരമ്യത്തിലെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉപദേഷ്ടാവ്.
മെയ് മൂന്നിനും അഞ്ചിനും ഇടയിലാവും കോവിഡ് പാരമ്യത്തിലെത്തുകയെന്ന് ശാസ്ത്രജ്ഞന് എം.വിദ്യാസാഗര്‍ പറഞ്ഞു. കോവിഡിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ അംഗമാണ് വിദ്യാസാഗര്‍.ജൂലൈ അല്ലെങ്കില്‍ ആഗസ്റ്റ് വരെ രാജ്യത്തെ കോവിഡ് ബാധ ഇതുപോലെ തുടരാം. അതിന് ശേഷം രോഗബാധയില്‍ കുറവുണ്ടാകും. ഇനിയൊരു ആറ് മുതല്‍ എട്ട് ആഴ്ച വരെ കോവിഡിനെതിരെ പോരാട്ടം നടത്തേണ്ടി വരും. കോവിഡ് പ്രതിരോധത്തിന് ദീര്‍ഘകാലത്തേക്കുള്ള പോംവഴികളല്ല ഇപ്പോള്‍ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു