Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സഹകരണ മേഖലയിലെ അഴിമതി: ക്രിമിനല്‍ നടപടി, സ്വത്ത് മരവിപ്പിക്കും; പുതുനിയമം



തിരുവനന്തപുരം∙ സഹകരണ മേഖലയിലെ അഴിമതി തടയുന്നതിനും സമഗ്രമായ പരിഷ്കരണം വരുത്തുന്നതിനുമുള്ള നിയമഭേദഗതി വരുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. ടീം ഓഡിറ്റിലൂടെ സുതാര്യത ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. പ്രവർത്തന വ്യാപ്തിക്കനുസരിച്ചായിരിക്കും ടീം ഓഡിറ്റ് നടത്തുക. മൂന്ന് ഓഡിറ്റർമാർ ഉൾപ്പെടെയുള്ള ടീം രൂപീകരിച്ച് ഓരോ ബാങ്കിന്റെയും കണക്കുകൾ പരിശോധിക്കും. ജില്ലയിലെ ജോയിന്റ് ഡയറക്ടർ– അസി.ഡയറക്ടർമാർക്കായിരിക്കും മേൽനോട്ടം.

ഇപ്പോഴത്തെ നിയമത്തിൽ ക്രമക്കേട് കാണിക്കുന്നവർക്ക് ഓഡിറ്റിൽ രക്ഷപ്പെടാനുള്ള ദുർബല വകുപ്പുകളുണ്ട്. അവ പൊളിച്ചെഴുതി കാലോചിതമായി പരിഷ്ക്കരിക്കും. സാമ്പത്തിക ക്രമക്കേട്, പണാപഹരണം, സ്വർണപണയത്തട്ടിപ്പ്, വായ്പാ തട്ടിപ്പ് തുടങ്ങിയവ നടന്നതായി സ്ഥിരീകരണം ലഭിച്ചാൽ ഉടൻ തന്നെ ക്രിമിനല്‍ നടപടികൾ ആരംഭിക്കുന്നതിനുള്ള ചട്ടങ്ങൾ നിയമത്തിൽ ഉൾപ്പെടുത്തും. വിജിലൻസിന് നേരിട്ട് സംഘങ്ങളിൽ പരിശോധന നടത്തുന്നതിനും കേസെടുക്കുന്നതിനും സഹായകരമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.

കുറ്റക്കാരുടെ വസ്തുവകകൾ അന്വേഷണം പൂർത്തിയാകുന്നതുവരെ താല്‍ക്കാലികമായി മരവിപ്പിക്കും. ക്രിമിനൽ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ അന്വഷണ ഏജൻസികൾക്കു റിപ്പോർട്ടു ചെയ്യുന്നതിനായി പുതിയ വകുപ്പുകൾ നിയമത്തിൽ ഉൾപ്പെടുത്തും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!