ജില്ലയില്‍ വികസന സദസ് 30 മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ച് ജനാഭിപ്രായം ലഭ്യമാക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസന സദസ് ജില്ലയില്‍ സെപ്റ്റംബര്‍ 30 ന് തുടങ്ങും. വികസന സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് 22ന് നടക്കും.
സെപ്റ്റംബര്‍ 30ന് കാമാക്ഷി, കാഞ്ചിയാര്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ആദ്യ വികസന സദസ് നടക്കും. ഒക്ടോബര്‍ രണ്ടിന് അടിമാലി, 3 ന് വെള്ളത്തൂവല്‍, 5 ന് കൊക്കയാര്‍, 6 ന് മരിയാപുരം, ഇരട്ടയാര്‍, മുട്ടം, 7 ന് ഉടുമ്പന്നൂര്‍, അയ്യപ്പന്‍കോവില്‍, ആലക്കോട്, 8 ന് മൂന്നാര്‍, ഉടുമ്പന്‍ചോല 9 ന് ഉപ്പുതറ, വാത്തിക്കുടി, വട്ടവട, മാങ്കുളം, കരിമണ്ണൂര്‍, പാമ്പാടുംപാറ, 10 ന് വെള്ളിയാമറ്റം, വാഴത്തോപ്പ്, കഞ്ഞിക്കുഴി, കരുണാപുരം, ദേവികുളം, കോടിക്കുളം, 13 ന് വണ്ണപ്പുറം, കുമളി, 14 ന് കൊന്നത്തടി, ചക്കുപള്ളം, രാജാക്കാട്, മറയൂര്‍ 15 ന് സേനാപതി, ശാന്തന്‍പാറ, ഇടമലക്കുടി, അറക്കുളം, 16 ന് കരിങ്കുന്നം, കുമാരമംഗലം, കുടയത്തൂര്‍, നെടുങ്കണ്ടം, ചിന്നക്കനാല്‍, ബൈസണ്‍വാലി 17 ന് ഏലപ്പാറ, വണ്ടിപ്പെരിയാര്‍, പുറപ്പുഴ, പെരുവന്താനം, 18 ന് ഇടവെട്ടി, മണക്കാട്, പള്ളിവാസല്‍, രാജകുമാരി, തൊടുപുഴ നഗരസഭ, കട്ടപ്പന നഗരസഭ 19 ന് പീരുമേട് എന്നിങ്ങനെയാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്.













































































