ഹോപ്പ് എലിസബത്ത് ബേസിൽ; സംവിധായകൻ ബേസിൽ ജോസഫിന് കുഞ്ഞു പിറന്നു

നടനും സംവിധായകനുമായ ബേസിൽ ജോസഫിന് പെൺകുഞ്ഞ് പിറന്നു. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് മകളുടെ പേര്. ബേസിൽ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, വിനീത് ശ്രീനിവാസൻ, ആന്‍റണി വർഗീസ്, സിത്താര കൃഷ്ണകുമാർ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങി നിരവധി പേർ ബേസിലിന് ആശംസകൾ നേർന്നു.
2017 ലായിരുന്നു ബേസിലിന്‍റെയും എലിസബത്തിന്‍റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി ജോണിന്‍റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബേസിൽ പിന്നീട് നടനെന്ന നിലയിലും പ്രശസ്തി നേടി. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ ആണ് ബേസിലിന്‍റെ വരാനിരിക്കുന്ന ചിത്രം.







































































































































