Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിതവേഗം; കോടതി റിപ്പോർട്ട് തേടി



കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം അപകടകരമായി ഓടിച്ച സംഭവത്തിൽ പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. സംഭവത്തിൽ കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിർമൽ മുഹ്സിനോടാണ് കോടതി റിപ്പോർട്ട് തേടിയത്. സാധാരണക്കാർക്കും റോഡിലൂടെ യാത്ര ചെയ്യേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കോഴ മേഖലയിലൂടെ അമിത വേഗതയിലാണ് കടന്നുപോയത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ മജിസ്ട്രേറ്റിന്‍റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയതിൽ മജിസ്ട്രേറ്റ് അതൃപ്തി അറിയിച്ചിരുന്നു.

ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ 17നകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!