തൃശ്ശൂരിൽ വച്ചു നടന്ന 64-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിച്ച അഞ്ച് ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി അനന്തലക്ഷ്മി എസ്

അഞ്ചിനങ്ങളിൽ മത്സരിച്ച് അഞ്ചിലും A grade കരസ്ഥമാക്കി ഇടുക്കി നരിയംപാറ മന്നം മെമ്മോറിയൽ ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അനന്തലക്ഷ്മി എസ്
ജില്ലയ്ക്കായി HS ജനറൽ – സംസ്കൃത വിഭാഗങ്ങൾക്കായി 4 വ്യക്തിഗത ഇനങ്ങളും ഒരു ഗ്രൂപ്പും ഉൾപ്പെടെ 25 മാർക്കാണ് അനന്തലക്ഷ്മി നേടിക്കൊടുത്തത്.
അക്ഷരശ്ലോകം (ജനറൽ )
സംസ്കൃതോത്സവ ജനങ്ങളായ പദ്യം ചൊല്ലൽ, ചമ്പുപ്രഭാഷണം, അക്ഷശ്ലോകം
നാടകം എന്നിവയാണ് ഇനങ്ങൾ
കൂടാതെ, 48 പോയിന്റോടെ സംസ്കൃതോത്സവ ഓവറോൾ ചാമ്പ്യൻമാരാണ്. മന്നം മെമ്മോറിയൽ ഹൈസ്കൂൾ. അനന്തലക്ഷ്മിയുടെ മാതാപിതാക്കളായ മന്നം മെമ്മോറിയൽ ഹൈസ്കൂൾ സംസ്കൃതാധ്യാപകൻ *സുരേഷ് കെ. കെ കട്ടപ്പന മുനിസിപ്പാലിറ്റി ജീവനക്കാരിയായ അനുപമ കെ. എ. എന്നിവരുടെയും, അക്ഷരശ്ലോകം പഠിപ്പിച്ച മലപ്പുറം സ്വദേശിയായ അഭിജിത്ത് സാറിന്റെയും, നാടകാധ്യാപകൻ ഷിബു സാറിന്റെയും വിദ്യാലയത്തിന്റെയും അധ്യപകരുടേയും വലിയ പിന്തുണ കൂടിയാണ് ഈ വിജയത്തിന് പിന്നിൽ.
കഴിഞ്ഞ രണ്ടു വർഷവും സംസ്ഥാനത്ത് നാലിനങ്ങൾ വീതം പങ്കെടുത്തിരുന്നു. 2026 ൽ 5 ന്റെ മികവിൽ. 5 ഇനങ്ങളിൽ A grade നേടുക എന്നത് വളരെ ചുരുക്കം മത്സരാർത്ഥികൾക്ക് മാത്രം ലഭിക്കുന്ന അവസരമാണ്













































































