San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. സര്‍ജിക്കല്‍ വാര്‍ഡിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്‌



കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. സര്‍ജിക്കല്‍ വാര്‍ഡിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്‌.ഉച്ചയോടെയാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീ പടര്‍ന്നത്. ആദ്യം ചെറിയ തീ പടരുന്നതാണ് ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും കണ്ടത്.

ഉടന്‍ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ, തീയണക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും ആദ്യ യൂണിറ്റെത്തി അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും തീ ആളിക്കത്തുകയായിരുന്നു.

വീണ്ടും രണ്ട് യൂണിറ്റുകള്‍ കൂടിയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. എട്ട് നിലയുള്ള കെട്ടിടമായതിനാല്‍ മുകള്‍ നിലയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. തീയും പുകയും ഉയര്‍ന്നതോടെ സമീപ വാര്‍ഡിലെ നൂറിലധികം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയുടെ മൂന്നാം വാര്‍ഡിന്റെ പിന്‍ഭാഗത്തായാണ് പുതിയ എട്ട് നില കെട്ടിടം നിര്‍മിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും മെഡിക്കല്‍ കോളജില്‍ തീപ്പിടിത്തം ഉണ്ടായിരുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button