കോവിഡ് രണ്ടാം ഘട്ട കര്ശസന നടപടികളുമായി കട്ടപ്പന നഗരസഭ
കട്ടപ്പന: കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ട വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ കട്ടപ്പന നഗരസഭയിലെ പ്രതിരോധ പ്രവർത്തളനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി മുന്‍ ചെയർമാന്മാരായ ജോണി കുളംപള്ളി, ജോയി വെട്ടിക്കുഴി എന്നിവര്‍ രക്ഷാധികാരികളായും ചെയർപേഴ്സണ്‍ ബീനാ ജോബി ചീഫ് കോ ഓഡിനേറ്ററായും, ആരോഗ്യ സ്റ്റാന്റിംയഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഏലിയാമ്മ കുര്യാക്കോസ് കൺവീനറായും, ഹെൽത്ത് ഇൻസ്പെക്ടര്‍ അറ്റ്ലി പി ജോണ്‍ നോഡല്‍ ഓഫീസറായും കമ്മിറ്റി രൂപീകരിച്ചു.
മനോജ് മുരളി, ജാൻസി ബേബി, സിബി പാറപ്പായി, മായാ ബിജു, അഡ്വ. കെ.ജെ ബെന്നി, ജോയി ആനിത്തോട്ടം, സുധർമ്മ മോഹനന്‍, ബിന്ദുലതാ രാജു, ജോണ്‍ പുരയിടം, ജൂലി റോയി, ഷാജി കൂത്തോടിയില്‍, എന്നിവരാണ് സമിതിയംഗങ്ങള്‍.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നഗരസഭാ പരിധിയിലെ രാഷ്ട്രീയ – മത – സാമൂദായിക- സാസ്കാരിക സംഘടനാ യോഗങ്ങൾക്ക് നിയന്ത്രണം ഏര്പ്പെഉടുത്തി.
വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചും സാമൂഹ്യ അകലം പാലിച്ചുകൊണ്ടും നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടും ആയിരിക്കും.
വ്യാപാര സ്ഥാപനങ്ങളില്‍ ഒരേ സമയം പരമാവധി 5 ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം.
കണ്ടെയ്മെൻ്റ് മേഖലകളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്നിന്ന് അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമെ പുറത്തിറങ്ങാന്‍ അനുവാദം ലഭിക്കു.
ഈ മേഖലയില്‍ അവശ്യ വസ്തുക്കള്‍ വിൽക്കുന്ന കടകള്‍ മാത്രം രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ പ്രവർത്തിക്കാം.
കണ്ടെയ്മെൻ്റ് മേഖലകളിൽനിന്ന് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഇതോടൊപ്പം നഗരസഭാ പ്രദേശത്തെ ചെറു പട്ടണങ്ങളില്‍ അനാവശ്യമായി ആളുകള്‍ കൂട്ടം കൂടുന്നതും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തില്‍ സമയ ക്ലിപ്തത പാലിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കും.
സി.എഫ്.എല്‍.ടി.സി, ഡൊമിസിലിയറി കെയര്‍ സെന്റര്‍, ക്വറന്റൈന്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവർത്തകനം ഏകോപിപ്പിക്കുന്നതിനും നഗരസഭാ പരിധിയ്ക്കുള്ളില്‍ വരുന്ന കോവിഡ് രോഗികളുടെ കുടുംബാംഗങ്ങളെയും, ക്വാറന്റൈകനില്‍ ആയിരിക്കുന്നവർക്കുംം മരുന്ന്, അവശ്യ വസ്തുക്കള്‍, എന്നിവ എത്തിച്ച് നല്കുലന്നതിനും, രോഗകൾക്ക് ആശുപത്രിയിലേയ്ക്ക് പോകുന്നതിന് നഗരസഭാ ഓഫീസില്‍ ഇന്നുമുതല്‍ വാഹന സൗകര്യവും ഏർപ്പെഓടുത്തിയിട്ടുണ്ട്.
ഈ സേവനം ആവശ്യമുള്ളവര്‍ 04868272235, 9497370970 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണന്നും നഗരസഭാ ചെയർപേയഴ്സണ്‍ അറിയിച്ചു.