വാക്സിൻ,പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
സംസ്ഥാനത്തെ രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കോവിഡ് വക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവർക്ക് മുൻഗണന നൽകുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ അറിയിച്ചു. നാളെ മുതൽ മുൻകൂർ രജിസ്റ്റർ ചെയ്യാതെ / അപ്പോയ്ൻ്റ്മെൻ്റ് എടുക്കാതെ, വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ നിന്നും സ്പോട്ട് രജിസ്ട്രേഷനിലൂടെ രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിൻ ലഭിക്കുന്നതാണ്. ഓരോ ദിവസവും ആകെ നൽകുന്ന വാക്സിൻ്റെ 80 ശതമാനം രണ്ടാമത്തെ ഡോസുകാർക്കു മാത്രമായി നൽകുന്നതാണ്.
ആദ്യ ഡോസ് വാക്സിൻ എടുക്കുന്നവർ www.cowin.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം, ഷെഡ്യൂൾ ചെയ്ത് അപ്പോയ്ൻ്റ്മെൻ്റ് എടുക്കേണ്ടതാണ്. അപ്പോയ്ൻറ്മെൻറ് ലഭിച്ച സെൻ്ററിൽ നിന്നു മാത്രമേ ആദ്യ ഡോസ് വാക്സിൻ ലഭിക്കൂ.
ഇടുക്കി ജില്ലയിൽ പിറ്റേ ദിവസത്തേക്കുള്ള വാക്സിനേഷൻ അപ്പോയ്ൻറ്മെൻ്റ് ഓൺലൈനായി എടുക്കുന്നതിനുള്ള സമയം എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 6 വരെയാണ്.
ജില്ലയിലെ വാക്സിൻ ലഭ്യത യനുസരിച്ചായിരിക്കും, ഓരോ ദിവസത്തേയും വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്.