കരിമ്പൻ ചപ്പാത്ത് റോഡിൻ്റെ ഉദ്ഘാടനം ജൂൺ 20 ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും

കരിമ്പൻ ചപ്പാത്ത് റോഡിൻ്റെ ഉദ്ഘാടനം നാളെ (20) രാവിലെ 9 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് പോൾ അധ്യക്ഷത വഹിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് മുഖ്യപ്രഭാഷണം നിർവഹിക്കും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് വിശിഷ്ട അതിഥിയായിരിക്കും.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 10 ലക്ഷവും മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും അനുവദിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 480 മീറ്റർ നീളമുള്ള റോഡിന്റെ സംരക്ഷണഭിത്തി നിർമാണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനോയി വർക്കി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിജി ചാക്കോ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഏലിയാമ്മ ജോയി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആലീസ് ജോസ്, പഞ്ചായത്ത് അംഗങ്ങളായ വിൻസന്റ് വി.എം, സെലിൻ വിൽസൺ, കുട്ടായി കറുപ്പൻ, ടിന്റു സുഭാഷ്, നിമ്മി ജയൻ, പ്രഭ തങ്കച്ചൻ, നൗഷാദ് റ്റി. ഇ, രാജു ജോസഫ് തുടങ്ങി ജനപ്രതിനിധികൾ പൊതുപ്രവർത്തകർ, സാമൂഹ്യ സാംസ്കാ രിക രാഷ്ട്രീയ പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുക്കും.













































































