വാട്ടർ ചാർജ് 50 രൂപ മുതൽ 550 രൂപ വരെ കൂടും; പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ
തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധം നിലനിൽക്കെ വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്ക് പ്രാബല്യത്തിൽ. ഫെബ്രുവരി 3 മുതലാണ് മുൻകാല പ്രാബല്യം ഏർപ്പെടുത്തിയത്. എല്ലാ വിഭാഗത്തിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റ് വെള്ളത്തിനും ഒരു പൈസ വർധിപ്പിക്കും. വിവിധ സ്ലാബുകളിൽ 50 മുതൽ 550 രൂപ വരെ വർദ്ധനവുണ്ടാകും. പ്രതിമാസം 15,000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് വെള്ളത്തിനു നികുതിയില്ല. 55.13 രൂപയാണ് ഫ്ളാറ്റുകളുടെ ഫിക്സഡ് ചാർജ്.
5,000 ലിറ്റർ വരെ മിനിമം ചാർജ് 72.05 രൂപ. തുടർ ഉപയോഗത്തിനായി ഓരോ ആയിരം ലിറ്ററിനും 14.41 രൂപ അധികമായി നൽകണം.
5,000 മുതൽ 10,000 വരെ 72.05 രൂപ വരെ. പിന്നീട് ഉപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 14.41 രൂപ അധികമായി നൽകണം. ഉദാഹരണത്തിന്, 6,000 ലിറ്റർ ഉപയോഗിക്കുകയാണെങ്കിൽ, 72.05 രൂപയ്‌ക്കൊപ്പം 14.41 രൂപയും നൽകണം.