അറിയിപ്പ് ;മാധ്യമ പ്രവർത്തകർ ഏപ്രിൽ 29ന് നിശ്ചയമായും RTPCR ടെസ്റ്റ് എടുക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ
മാധ്യമ പ്രവർത്തകർക്കുള്ള ഇലക്ഷൻ കൗണ്ടിംഗ് പാസ് തിരുവനന്തപുരത്ത് നിന്ന് ലഭ്യമായിട്ടില്ല. കൗണ്ടിംഗ് കവർ ചെയ്യുന്നതിനായി പാസിന് അപേക്ഷിച്ചവർക്കു കോവിഡ് RTPCR ടെസ്റ്റ് ഇലക്ഷൻ കമ്മിഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
ആയതിനാൽ മാധ്യമ പ്രവർത്തകർ ഏപ്രിൽ 29ന് നിശ്ചയമായും RTPCR ടെസ്റ്റ് എടുക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതത് താലൂക്കാശുപത്രികളിലും ഇടുക്കി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി തൊടുപുഴ എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് DM0 അറിയിച്ചു. സ്ഥാപനത്തിൻ്റെ തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. വാക്സിൻ രണ്ടാം ഡോസ് എടുത്തവർ RTPCR ടെസ്റ്റ് എടുക്കേണ്ടതില്ല. കൗണ്ടിംഗ് ദിവസം വാക്സിൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതിയാൽ മതി. മറ്റുള്ളവർ RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം.
RTPCR ടെസ്റ്റ് ഏപ്രിൽ 29ന് നിശ്ചയമായും എടുത്തിരിക്കണം. മേയ് രണ്ടിന് മുമ്പ് റിസൽട്ട് കിട്ടുന്നതിനു വേണ്ടിയാണിത്. കൗണ്ടിംഗ് പാസിനൊപ്പം ഇതിൽ ഏതേലും സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
120 മാധ്യമ പ്രവർത്തകരുടെ പട്ടികയാണ് പാസ് കിട്ടുന്നതിനായി നൽകിയിരിക്കുന്നത്. പ്രിൻറ് മീഡിയയ്ക്ക് പുറമെ PRD (TVM) ലിസ്റ്റിലുള്ള പ്രധാന ചാനലുകൾക്കും ACV, കേരള വിഷൻ ചാനലുകൾക്കുമാണ് പാസ് എന്ന് ഇലക്ഷൻ കമ്മിഷൻ നിഷ്കർഷിച്ചിട്ടുണ്ട്.