പ്രധാന വാര്‍ത്തകള്‍
തിരുവനന്തപുരം• സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗം ; സർവകക്ഷി യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ
ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം തുടരും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ലാദപ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ലെന്നും സർവകക്ഷി യോഗം തീരുമാനിച്ചു.
സർവകക്ഷി യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ:
• കടകളുടെ പ്രവർത്തനം രാത്രി 7.30 വരെയെന്നത് തുടരണം
• കോവിഡ് വ്യാപനം രൂക്ഷമായ കണ്ടെയ്ൻമെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും നിയന്ത്രണം കർശനമാക്കും.
• രാത്രികാല കർഫ്യു തുടരും
• തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ലാദപ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ല
• അണികളെ രാഷ്ട്രീയ പാർട്ടികൾ നിയന്ത്രിക്കണം
• ആരാധനലയളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം.