San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജില്ലാ സ്‌കില്‍ ഫെയർ ഡിസംബര്‍ 2ന്





കേരള നോളജ് ഇക്കണോമി മിഷന്‍ ഡിസംബര്‍ 2ന് തൃശൂര്‍, ഇടുക്കി ജില്ലകളില്‍ ജില്ലാ സ്‌കില്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നു. തൊടുപുഴ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് , തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളിലാണ് ഫെയറുകൾ നടക്കുക. പുതുതലമുറ തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം
തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇരുപതോളം മേഖലകളില്‍നിന്നുമുള്ള നൂറില്‍പരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം ഫെയറിന്റെ ഭാഗമായി ഒരുങ്ങും. 1000ല്‍ അധികം തിരഞ്ഞെടുത്ത തൊഴിലുകളിലേക്കുള്ള രജിസ്ട്രഷനും, നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ ഡെവലപ്പ്‌മെന്റ് സര്‍വീസുകള്‍, സ്‌കില്‍ സ്‌കോളര്‍ഷിപ്പുകള്‍ , ഇന്റേണ്‍ഷിപ്പുകള്‍ , അപ്പ്രെന്റിഷിപ്പുകള്‍ ,തുടങ്ങിയവയിലേക്കുള്ള സ്‌പോര്‍ട്ട് രജിസ്ട്രഷനുകളും സ്‌കില്‍
ഫെയറിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. 18 വയസ്സ് മുതല്‍ 58 വയസ്സ് വരെയുള്ളവർക്ക് ഫെയറുകളില്‍ സൗജന്യമായി പങ്കെടുക്കാം. ഇടുക്കി യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് മുട്ടം തൊടുപുഴയിലും, തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലും ഡിസംബര്‍ 2ന് നടക്കുന്ന ജില്ലാ സ്‌കില്‍ ഫെയറില്‍ പങ്കെടുക്കുവാന്‍ www.knowledgemission.kerala.gov.in ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712737881






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button