കട്ടപ്പന ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു.കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടന കർമ്മം നിർവഹിച്ചു
ഇടുക്കി ജില്ല രൂപീകരണത്തിന്റെ അൻപതാം വാർഷികത്തിന്റെയും കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ഭാഗമായി മർച്ചന്റ്‌സ് അസോസിയേഷൻ, മർച്ചന്റ്‌സ് യൂത്ത് വിങ്, വനിതാ വിങ് എന്നിവയുടെ നേതൃത്വത്തിൽ ആണ് ഫെബ്രുവരി 10 മുതൽ 26 വരെ കട്ടപ്പന നഗരസഭാ മൈതാനിയിൽ കട്ടപ്പന ഫെസ്റ്റ് നടക്കുന്നത്.
10ന് വൈകിട്ട് 4.30ന് ഇടുക്കിക്കവലയിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും.
തുടർന്ന് നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാർ, ജില്ലാ കലക്ടർ, സിനിമാ-സീരിയൽ താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
വിനോദവും വിജ്ഞാനവും പകരുന്ന സർക്കാർ, സർക്കാരിതര സ്റ്റാളുകൾ, അത്യാധുനിക സജ്ജീകരണങ്ങളുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അമ്യൂസ്‌മെന്റ് പാർക്ക്, കുട്ടികൾക്കായുള്ള പ്രത്യേക റൈഡുകൾ, ഫ്‌ളവർഷോ, ഒട്ടക-കുതിര സവാരി തുടങ്ങിയ വേറിട്ട ഒട്ടേറെ കാഴ്ചകളാണ് ഫെസ്റ്റിൽ ഒരുക്കുന്നത്. കൂടാതെ എല്ലാ ദിവസവും വൈകിട്ട് സിനിമാ, ടിവി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കലാവിരുന്നും അരങ്ങേറും.
ഗാനമേളകൾ, മെഗാഷോകൾ, ഫ്യൂഷൻ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, ഡിജെ, ബെല്ലി ഡാൻസ്, മിസ് ഇടുക്കി, മിസ്റ്റർ കേരള, സെമിനാറുകൾ, കലാപരിപാടികൾ തുടങ്ങിയവയും നടക്കും
. രാവിലെ 9 മുതൽ രാത്രി 9 വരെ പാസ് മുഖേന ഫെസ്റ്റ് നഗരിയിലേക്ക് പ്രവേശിക്കാം. 70 രൂപയാണ് പാസ് നിരക്ക്. കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഡിസ്‌കൗണ്ട് റേറ്റിൽ പ്രവേശന പാസ് ലഭിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കട്ടപ്പന TB ജംഗ്ഷനിൽ പ്രണവം ബിൽഡിഗിൽ പ്രവർത്തനം ആരംഭിച്ച സ്വാഗത സംഘം ഓഫീസ് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉൾപ്പെടെ വിവിധ രാഷ്ട്രിയ, സാമുധായിക, സന്നദ്ധ സംഘടന പ്രതിനിധികൾ ഭഭ്രദീപം തെളായിച്ചു.
ഫെസ്റ്റ് ചെയർമാൻ KP ഹസൻ , ജനറൽ കൺവീനർ സിജോമോൻ ജോസ് , കോർഡിനേറ്റർ സന്തോഷ് ദേവസ്യ എന്നാവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് പ്രവർത്തനങ്ങൾ നടക്കുന്നത്.