ടൂർണ്ണമെന്റിൽ വാഴത്തോപ്പ് കൗൺ ഡൗൺ FC ക്ക് വിജയം
കട്ടപ്പന ഫെസ്റ്റിന്റെ പ്രചരണാർത്ഥം മർച്ചന്റ് യൂത്ത് വിങ്ങിന്റെയും ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സിക്സസ് ഫുട്ബോൾ ടൂർണമെൻറ് നടന്നു.
ഫെബ്രുവരി 10 മുതൽ 26 വരെയാണ് കട്ടപ്പന നഗരസഭാ സ്റ്റേഡിയത്തിൽ കട്ടപ്പന ഫെസ്റ്റ് നടക്കുന്നത്.ഇടുക്കി ജില്ലയിൽ നിന്നുള്ള 14 ടീമുകളും
തമിഴ്നാട്ടിൽനിന്നുള്ള 2 ടീമും ഉൾപ്പെടെ 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.എടിഎസ് അരീന ടർഫിൽ നടന്ന ടൂർണമെൻറ് ഫെസ്റ്റ് ചെയർമാൻ കെ പി ഹസൻ ഉദ്ഘാടനം ചെയ്തു.
ടൂർണ്ണമെന്റിൽ വാഴത്തോപ്പ് കൗൺ ഡൗൺ FC ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫൈറ്റേഴ്സ് FC കട്ടപ്പനയെ പരാജയപ്പെടുത്തി വിജയികളായി.വിജയികൾക്കുള്ള ട്രോഫികൾ നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, CPM കട്ടപ്പന ഏരിയ സെക്രട്ടറി VR സജി എന്നിവർ വിതരണം ചെയ്തു.ഫൈറ്റേഴ്സ് ക്ലബ് പ്രസിഡണ്ട് എംജി ഗോപേഷ് അധ്യക്ഷത വഹിച്ചു .
ഫെസ്റ്റ്ജനറൽ കൺവീനർ സിജോ മോൻ ജോസ് , ടെക്സ്റ്റൈൽസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സജീവ് ഗായത്രി , സിപിഎം ലോക്കൽ സെക്രട്ടറി
മർച്ചന്റ് യൂത്ത് വിംഗ് ഭാരവാഹികളായ അജിത് സുകുമാരൻ , ഷിയാസ് എ കെ ,സഫർ ഉള്ള ഖാൻ ,ഫൈസൽ ജാഫർ തുടങ്ങിയവർ സംസാരിച്ചു.