Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കട്ടപ്പന ഇരട്ടയാർ റോഡിൽ കാർ നിയന്ത്രണം വിട്ട് 3 വാഹനങ്ങളിൽ ഇടിക്കുകയും വീടിൻ്റെ സംരക്ഷണ വേലി തകരുകയും ചെയ്തു



കട്ടപ്പന ഇരട്ടയാർ റോഡിൽ കാർ നിയന്ത്രണം വിട്ട് 3 വാഹനങ്ങളിൽ ഇടിക്കുകയും വീടിൻ്റെ സംരക്ഷണ വേലി തകരുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ 2 പേരേ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. കട്ടപ്പന ഭാഗത്തു നിന്നും വന്ന മാരുതി സ്വിഫ്റ്റാണ് നത്തു കല്ലിന് സമീപം നിയന്ത്രണം നഷ്ടപ്പെത് .നിർത്തിയിട്ടിരുന്ന മാരുതി 800 ലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ സ്കൂട്ടറിലും തട്ടുകയും തട്ടി. കട്ടപ്പന അഭിലാഷ് എഞ്ചിനിയറിംഗ് വർക്സ് ഉടമ മോഹനനേയും സ്കൂട്ടർ യാത്രക്കാരനേയും കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് കാറുകൾക്കും സാരമായ കേടുപാടുകളാണ് ഉണ്ടായിരിക്കുന്നത്. ബൈക്കിൻ്റെ ഹാൻഡിൽ ഒടിയുകയും ചെയ്തു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!