ഡയറിമില്‍ക്ക് മാല,മാംഗോ ബൈറ്റ് കമ്മൽ, ചോക്ക്ലേറ്റുകള്‍; വ്യത്യസ്തയായി വധു
വിവാഹാഘോഷങ്ങളിൽ വ്യത്യസ്തമായ എന്തെങ്കിലും എങ്ങനെ കൊണ്ടുവരാം എന്നതാണ് പുതിയ തലമുറയിലെ ട്രെൻഡ്. ധാരാളം ആളുകൾ ആഭരണങ്ങളിലും വസ്ത്രങ്ങളിലുമെല്ലാം പരീക്ഷണം നടത്തുന്നു. അവയിൽ ചിലതെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മേക്കപ്പ് ആർട്ടിസ്റ്റായ ചിത്രയാണ് വധുവിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്ര വധുവിനെ പലതരം ചോക്ക്ലെറ്റുകൾ ഉപയോഗിച്ചാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കിറ്റ്കാറ്റ്, മിൽക്കി ബാർ, ഫൈവ് സ്റ്റാർ, ഫെറെറോ റോഷര്‍ തുടങ്ങിയ ചോക്ലേറ്റുകൾ ഉപയോഗിച്ചാണ് മുടി അലങ്കരിച്ചിരിക്കുന്നത്.
ഇതിനിടയിൽ ഗൃഹാതുരത്വം നൽകാൻ ഒരു മാംഗോ ബൈറ്റും ഉണ്ട്. കമ്മലുകളും മാലകളും മാംഗോ ബൈറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ബെൽറ്റ്, കമ്മലുകൾ, ചുട്ടി എന്നിവ ഡയറിമില്‍ക്ക് ചോക്ക്ലേറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.