Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശക്തിവേലിന്റെ വീട്ടിൽ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കളും പ്രവർത്തകരും 28 ന് മൂന്നുമണിക്ക് സന്ദർശനം നടത്തും



കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശക്തിവേലിന്റെ വീട്ടിൽ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കളും പ്രവർത്തകരും 28 ന് മൂന്നുമണിക്ക് സന്ദർശനം നടത്തും.

ഇടുക്കിയിൽ ലാൻഡ് ഫ്രീഡം മൂവ്മെന്റിന്റെ ഭാഗമായിട്ടുള്ള മുഴുവൻ സംഘടനകളുടെയും പ്രതിനിധികൾ കൃത്യം മൂന്നുമണിക്ക് തന്നെ പൂപ്പാറയിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. ശക്തിവേലിന്റെ കുടുംബത്തെ എളിയതോതിൽ എങ്കിലും സാമ്പത്തികമായി,സഹായിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിൽ മുൻപന്തിയിൽ നിന്ന ഫോറസ്റ്റ് വാച്ചറായിരുന്ന ശക്തിവേൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ശക്തമായ ദുഃഖവും, പ്രതിഷേധംവും രേഖപ്പെടുത്തി.
ശക്തിവേലിന്റെ കുടുംബത്തിന് സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം.
അടിയന്തരമായി നടപടി സ്വീകരിക്കാത്ത പക്ഷം ഇടുക്കി ജില്ലയിലാകെ ശക്തമായ സമരങ്ങൾ ആവിഷ്കരിക്കാൻ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ആലോചിക്കും.
ജനങ്ങളെയും വിനോദസഞ്ചാരികളെയും നിരന്തരം ആക്രമിക്കുന്ന കാട്ടാനകളെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ അടിയന്തര നടപടി സർക്കാർ സ്വീകരിക്കണം. അല്ലാത്ത പക്ഷം വന്യമൃഗങ്ങളെ തുരത്താൻ ജനങ്ങൾ തയ്യാറാകുമെന്ന് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കളായ, ചെയർമാൻ സണ്ണി പൈമ്പിള്ളിൽ,
റസാക്ക് ചൂരവേലി
(ജനറൽ കൺവീനർ), കെ. ആർ. വിനോദ്, പി. എം. ബേബി,വി. കെ. മാത്യു, സിബി കൊച്ചുവള്ളാട്ട്, റോയ് വർഗീസ് സിബി കൊല്ലംകുടി, ഡയസ് ജോസ്, വി. വി. കുര്യാക്കോസ്,ജോൺസൻ ഖജനാപ്പാറ ജോയ് പൂപ്പാറ എന്നിവർ പ്രഖ്യാപിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!