വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകന് അറസ്റ്റില്‍
മലപ്പുറം: വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. മലപ്പുറം. തൃപ്രങ്ങോട് സ്വദേശിയായ 26 -കാരന് ചോലായി നദീറിനെ ആണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ റിമാന്‍ഡ് ചെയ്തു. മദ്രസയിലെ വിദ്യാര്‍ത്ഥിനിയോട് അടുപ്പം കാണിച്ച് മോശമായി പെരുമാറി എന്നാണ് പരാതി. മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് നൂറ് വര്‍ഷം കഠിന തടവ്. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. അതിവേഗത്തിലാണ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്
പോക്സോ കേസുകളില്‍ നൂറ് കൊല്ലം ശിക്ഷ വിധിക്കുന്നത് അപൂര്‍വം. 2020 ലാണ് പ്രതി ബിനു പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. മധ്യ വേനല്‍ അവധിക്ക് പെണ്‍കുട്ടി അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രദേശവാസിയായ ബിനുവിന്റെ അതിക്രമം. അമ്മയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തി ദിവസങ്ങള്‍ക്ക് ശേഷം ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ചു. കുട്ടിയെ വീടിന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണി ആണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് പത്തനംതിട്ട വനിത സ്റ്റേഷന് എസ്എച്ച്ഒ ലീലാമ്മയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേസിന്റെ വിചാരണ വേളയില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാമെന്ന വിചിത്ര വാദവും പ്രതി കോടതിയില്‍ ഉന്നയിച്ചു. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് പ്രതി. പോക്സോ വകുപ്പുകള്‍ക്ക് പുറമെ പീഡനം, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.