പ്രധാന വാര്‍ത്തകള്‍
വാഗമൺ റോഡ് നിർമാണം: ഗതാഗത നിയന്ത്രണം നാളെ മുതൽ

ഈരാറ്റുപേട്ട-വാഗമൺ റോഡ് നിർമാണമുള്ളതിനാൽ നാളെ (16-02-2023) മുതൽ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ ഏഴ് മുതൽ 9.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ അഞ്ച് വരെയും സ്കൂൾ ബസ്, കെ.എസ്.ആർ.ടി.സി. എന്നീ വാഹനങ്ങൾക്ക് മാത്രം അനുവാദം ഉണ്ടാകും. മറ്റു വാഹനങ്ങൾ സമാന്തര റോഡുകൾ വഴി സഞ്ചരിക്കണം. ടൂറിസ്റ്റ് വാഹനങ്ങൾ വാഗമൺ-മൂലമറ്റം വഴിയും വാഗമൺ-മുണ്ടക്കയം-കാഞ്ഞിരപ്പള്ളി വഴിയിലൂടെയും സഞ്ചരിക്കണം













































































