പ്രധാന വാര്‍ത്തകള്‍
ആൽഫബെറ്റിലും കൂട്ട പിരിച്ചുവിടൽ; 12,000 പേർക്ക് തൊഴിൽ നഷ്ടമാവും
വാഷിങ്ടൻ: ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിലും കൂട്ട പിരിച്ചുവിടൽ. ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു. സാമ്പത്തിക മേഖലയിലെ മാറ്റം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പിരിച്ച് വിടുന്നവർക്ക് ഇക്കാര്യം അറിയിച്ച് മെമ്മോ നൽകി. ആൽഫബെറ്റിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഈ തീരുമാനം ബാധിക്കും. ആഗോള തലത്തിലാണ് ഈ നടപടിയെങ്കിലും ആദ്യം യുഎസിൽ നടപ്പാക്കുമെന്ന് ഗൂഗിൾ അറിയിച്ചു. പിന്നീട് മറ്റ് രാജ്യങ്ങളിലും ഇത് നടപ്പാക്കും.