ഇടുക്കി രൂപത കാര്യാലയത്തിൽ പ്രഥമ ഇടയന്റെ മ്യുസിയം ഒരുങ്ങി
ചെറുതോണി : ഇടുക്കി രൂപതയുടെ പ്രഥമ ഇടയനായ മാർ മാത്യു ആനിക്കുഴിക്കട്ടിലിന്റെ ഒന്നാം ചരമ വാർഷികത്തോട് രൂപത അനുബന്ധിച്ച് കേന്ദ്രത്തിൽ മെത്രാന്റെ ഓർമ്മ നിലനിർത്തുന്ന മ്യുസിയം സന്ദർശകർക്കായി തയ്യാറായി.
മെത്രാന്റെ ഓർമ നിലനിർത്തുക വരും തലമുറയ്ക്ക് പകർന്നുകൊടുക്കുക എന്നീ ഉദ്ദേശത്തോടെയാണ് മ്യുസിയം തയ്യാറാക്കിയിരിക്കുന്നതെന്ന് രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. മെത്രാന്റെ ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കളും അദ്ദേഹം ഉപയോഗിച്ചിരുന്ന തിരു വസ്ത്രങ്ങളുമെല്ലാം വളരെ മനോഹരമായ രീതിയിൽ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. മെത്രാനായ ശേഷമുള്ള എല്ലാ വസ്തുക്കളും ഇവിടെ കാണാനാവും. മെത്രാന്റെ സ്ഥാന ചിഹ്നങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്ന മേശയും കസേരയും വരെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ചെറുപ്പകാലത്തെയും വൈദിക വിദ്യാർത്ഥിയായിരുന്നപ്പോഴും മെത്രാൻ ആയ ശേഷം റോമി പോയപ്പോഴുമെല്ലാമുള്ള ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നാണയ ശേഖരവും മറ്റുള്ളവർ സമ്മാനമായി നൽകിയ വസ്തുക്കളുമെല്ലാം വളരെ ഭംഗിയായി പ്രദർശിപ്പിച്ചിട്ടുണ്ട്.മെത്രാന്റെ ഇടയ ലേഖനവും മറ്റ് സ്മരണ നിലനിർത്തുന്ന വസ്തുക്കളും മ്യുസിയത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. വളരെ ലളിതമായും എന്നാൽ എല്ലാ ആദരവോടും കൂടിയാണ് മ്യുസിയം തയ്യാറാക്കിയിരിക്കുന്നത്. ഇടുക്കിയിലെ മലയോര കർഷന്റെ ശബ്ദമായിരുന്ന പാവപ്പെട്ട കർഷകരെ നെഞ്ചോട് ചേർത്ത് നിർത്തിയ ഇടയന്റെ സ്മരണ ഈ മ്യു സിയത്തിൽ എന്നും നിലനിൽക്കുമെന്നാണ് പ്രത്യാശിക്കുന്നത്. കഴിഞ്ഞ ജൂണിൽ മ്യു സിയം തയ്യാറാക്കിയിരുന്നെങ്കിലും ചരമ വാർഷികം പ്രമാനിച്ചാണ് വിപുലപ്പെടുത്തിയത്. മാർ ജോൺ നെല്ലിക്കുന്നലിന്റെ നിർദേശപ്രകാരം ഫാ .ജോൺ ഊരോത്ത്. ഫാ.മാത്യു മണ്ണുക്കുളം, ഫാ.ജേക്കബ് മങ്ങാടമ്പള്ളിയിൽ, ഫാ.ജെയിംസ് മാക്കിയിൽ, ഫാ.ജോർജ് പള്ളിവാതുക്കൽ എന്നിവരുടെ നേതൃത്വത്തിൽ വൈദിക വിദ്യാർത്ഥികളും ഏതാനും അൽമായരും ചേർന്നാണ് മ്യുസിയം തയ്യാറാക്കിയിരിക്കുന്നത്. അധിക മാരും അറിഞ്ഞി ല്ലെങ്കിലും നിരവധി പേരാണ് ഇവിടെ സന്ദർശിക്കാനെത്തു ന്നത്. കോവിഡ് നിയന്ത്രത്തിന്റെ ഭാഗമായി ചെറിയ സംഗമയാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്.
ഫോട്ടോ : ഇടുക്കി ബിഷപ്പ് ഹൗസിൽ തയ്യാറാക്കിയിരിക്കുന്ന മാർ മാത്യു ആനിക്കുഴിക്കട്ടിലിന്റെ മ്യുസിയം