19 വർഷങ്ങൾക്ക് ശേഷം അഞ്ചുരുളിയിൽ ബോട്ട് എത്തി

ഫിഷറീസ് വകുപ്പ് കൊച്ചിടുക്കിയിൽ നടത്തുന്ന മത്സ്യകൃഷിയിലേയ്ക്ക് മീൻ തീറ്റ കൊണ്ടുപോകുന്നതിനായിയാണ് ബോട്ട് വന്നത്.
ഇടുക്കി ഡാമിൻ്റെ ഭാഗമായി കെച്ചിടിക്കിയിലാണ് ഫിഷറീസ് വകുപ്പ് ചെമ്മീൻകെട്ട് മാതൃകയിൽ മത്സ്യകൃഷി നടത്തുന്നത്.
മത്സ്യങ്ങൾക്ക് വേണ്ട തീറ്റ വാഹനത്തിൽ എത്തിക്കുന്നത് അഞ്ചുരുളിയിലാണ്.
ഇവിടെ നിന്നും ബോട്ട് മാർഗ്ഗം ഇവ കൊച്ചിടിക്കിയിൽ എത്തിക്കും.
അഞ്ചുരുളിയുടെ മനോഹാരിത ആസ്വാദിക്കാനായി ദിവസേന നിരവധി സഞ്ചാരികളാണ് എത്തുന്നത്.
1974 മാർച്ച് 10 നാണ് 5 കിലോമീറ്റർ ദൂരത്തിൽ ഇരട്ടയാർ അഞ്ചുരുളി തുരങ്കം നിർമ്മാണം ആരംഭിച്ചത്.
6 വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തികരിച്ചത്.
1980 ജനുവരി 30 ന് തുരങ്കത്തിൻ്റെ ഉദ്ഘാടനവും നടന്നു.
നോക്കത്ത ദൂരത്തുള്ള അഞ്ചുരുളി തടാകവും തുരങ്കവും സഞ്ചാരികൾക്ക് പ്രിയങ്കരമാണ്.
അഞ്ചുരുളിയിൽ ബോട്ട് സഫാരി വേണമെന്ന ആവശ്യമുയർന്നപ്പോൾ
2006 ൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി അഞ്ചുരുളി ഫെസ്റ്റിൻ്റ് ബോട്ട് യാത്രക്ക് തുടക്കം കുറിച്ചിരുന്നു.
എന്നാൽ വനം, KSEB വകുപ്പുകളുടെ എതിർപ്പ് മൂലം ബോട്ട് കരക്ക് കയറി.
ഇപ്പോൾ ഫിഷറീസ് വകുപ്പിൻ്റെ ബോട്ട് എത്തിയതോടെ വീണ്ടും അഞ്ചുരുളിയിൽ ജലയാത്ര ആരംഭിക്കണമെന്ന ആവശ്യം ഉയരുകയാണ്.









































































