ഇരട്ടയാർ വില്ലേജിൽ ഡിജിറ്റൽ റീസർവ്വെ ക്യാമ്പ് ഓഫീസ് പ്രവർത്തനമാരംഭിച്ചു.


എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്. സംസ്ഥാനത്തെ 1560 വില്ലേജുകളിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നാല് വർഷത്തിനുള്ളിൽ ഭൂമി സർവ്വേ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായി ഇരട്ടയാർ വില്ലേജിലെ റീസർവ്വേ നടപടികൾക്കായാണ് പഴയപഞ്ചായത്ത് കെട്ടിടത്തിൽ ക്യാമ്പ് ഓഫീസ് ആരംഭിച്ചത്. ഓഫീസിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിൻസൺ വർക്കി നിർവ്വഹിച്ചു.
വില്ലേജിനെ ഡിജിറ്റൽ ബ്ലോക്കുകളായി തിരിച്ചാണ് സർവ്വേ നടത്തുക. ഇതിനായി തൊടുപുഴ സർവ്വേ സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ 10 സർവ്വെയർമാരും രണ്ട് എക്സ്പേർട്ടുമാരും ഉൾപ്പെടുന്ന ടീമാണ് രൂപീകരിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ലാൻഡ് സർവ്വേ പ്രവര്‍ത്തനത്തിന് ഭൂവുടമകൾ തങ്ങളുടെ വസ്തുവിൻ്റെ അതിർത്തി കാടുവെട്ടി തെളിച്ച് നല്കേണ്ടതാണ്.
ഓഫീസ് അങ്കണത്തിൽ ചേർന്ന ഉദ്ഘാടന യോഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു. തൊടുപുഴ സർവ്വെ സൂപ്രണ്ട് അജയ്കുമാർ എസ് മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചൻ വെള്ളക്കട, വില്ലേജ് ഓഫീസർ അനിൽ കെ. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ ജിഷ ഷാജി, മിനി സുകുമാരൻ ,പഞ്ചായത്തംഗങ്ങളായ റെജി ഇലിപുലിക്കാട്ടിൽ , ആനന്ദ് സുകുമാരൻ , ജോസുകുട്ടി അരീപ്പറമ്പിൽ, സോണിയ മാത്യു, തോമസ് കടൂത്താഴെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർവ്വേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.