തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വാക്സിന്‍ വിതരണത്തിന് പ്രത്യേക ക്രമീകരണം; ഓ.പി. യിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 23 മുതല്‍ രണ്ട് ഷിഫ്റ്റായിട്ടാവും വാക്സിന്‍ വിതരണം ചെയ്യുക. രാവിലെ 9 മണി മുതല്‍ 10 മണി വരെ 150 പേര്‍ക്ക് മാത്രമാകും ടോക്കണ്‍ നല്‍കുക. ഈ സമയത്ത് ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് 9 മണിക്കും ഒരു മണിക്കും ഇടക്കുള്ള സമയത്ത് വാക്സിന്‍ നല്‍കും. ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 2.30 വരെ 50 പേര്‍ക്ക് കൂടി ടോക്കണ്‍ നല്‍കും. രണ്ടു മുതല്‍ നാലു വരെയുള്ള സമയത്താവും ഉച്ച്ക്ക് ശേഷമുള്ള വാക്സിന്‍ വിതരണം. പൊതു അവധി ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും വാക്സിന്‍ വിതരണമുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862227005 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 മുതല്‍ തൊടുപുഴ ജില്ലാ ആശുപത്രി ഓ.പി. യിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യാലിറ്റി ഓ.പി. യില്‍ വരുന്ന രോഗികള്‍ 8075908291 എന്ന ബുക്കിംഗ് നമ്പരില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷമാണ് എത്തേണ്ടത്. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ നാല് മണിവരെയായിരിക്കും പ്രവര്‍ത്തന സമയം. ഫിവര്‍ ക്ലിനിക് എല്ലാദിവസവും ഉണ്ടായിരിക്കും. പനിയുള്ളവര്‍ക്ക് നേരിട്ട് വരാവുന്നതാണ്. ഇതിനായി രണ്ട് ഡോക്ടര്‍മാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. പനി ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ഫാര്‍മസിയില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞതായി ആശുപത്രി സൂപ്രണ്ട് ഡോ. ഉമാ ദേവി, ആര്‍.എം.ഓ. ഡോ. സി.ജെ. പ്രീതി എന്നിവര്‍ അറിയിച്ചു.
നഗരസഭാ പരിധിക്കുള്ളി കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് പറഞ്ഞു. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ പരിശോധനാ ക്യാമ്പുകള്‍ നടത്തും. സിഎഫ്എല്‍റ്റിസികള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുപമാനിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.