കോവിഡ് പ്രതിരോധം – സന്നദ്ധ പ്രവര്‍ത്തകര്‍ക്കവസരം

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യാപനം കുറക്കുന്നതിനുവേണ്ടി അടിയന്തിരമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അനുദിനം ഇരട്ടിയായി കൊണ്ടിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം കുറക്കുന്നതിന് ഗവണ്‍മെന്റ് സംവിധാനം കൊണ്ടുമാത്രം സാധ്യമല്ല. അതി തീവ്ര വൈറസുകളുടെ വ്യാപനം തടയുന്നതിന് സന്നദ്ധ പ്രവര്‍ത്തകര്‍ത്തകരുടെ അകമഴിഞ്ഞ സഹകരണം അത്യന്താപേക്ഷിതമാണ് .
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനെയും പോലീസിനെയും , ജില്ലാ ഭരണകൂടത്തിനേയും സഹായിക്കാന്‍ മനസുള്ള യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ അടിയന്തിരമായി ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്രയില്‍ 9447865065 എന്ന വാട്‌സാപ്പ് നമ്പറിലോ [email protected] എന്ന ഇ-മെയിലിലോ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ കെ. ഹരിലാല്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അപ്പ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റു നല്‍കുന്നതാണ്