പ്രധാന വാര്‍ത്തകള്‍
ബഫർ സോണിൽ വലിയ തോതിലുള്ള നിർമ്മാണങ്ങൾക്ക് മാത്രം വിലക്ക്: കേന്ദ്ര സർക്കാർ


ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. ബഫർ സോൺ നടപ്പാക്കുമ്പോൾ ആളുകളെ കുടിയൊഴിപ്പിക്കില്ലെന്നും കൃഷി ഉൾപ്പെടെയുള്ളവയെ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കെ മുരളീധരൻ എംപിക്ക് അയച്ച കത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിശദീകരണം.
ഖനനം, ക്വാറി, വലിയ തോതിലുള്ള നിർമ്മാണം എന്നിവ മാത്രമേ ബഫർ സോണിൽ നിരോധിക്കുകയുള്ളൂവെന്ന് വനം പരിസ്ഥിതി മന്ത്രാലയം കത്തിൽ വിശദീകരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്ക് നിബന്ധനകൾക്കനുസരിച്ച് അനുമതിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.