രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍അഡീഷണല്‍ ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയുടെ 2022-23 ലെ വാര്‍ഷിക പദ്ധതിയില്‍ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസേഴ്‌സ് സെന്ററിലേക്ക് അഡീഷണ്‍ ഫാക്കല്‍റ്റിയെ തെരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ട അംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗമായവര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്. എം എസ് ഡബ്ലിയു/എം പി എ(എച്ച് ആര്‍) എം എ സോഷ്യോളജി/ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയാണ് യോഗ്യത. പ്രവൃത്തിപരിചയം 3 വര്‍ഷം. 25000 രൂപയായിരിക്കും പ്രതിമാസ പ്രതിഫലം. പ്രായപരിധി 2023 ജനുവരി 10 ന് 40 വയസ്സ് കവിയരുത്. ഒഴിവുകളുടെ എണ്ണം ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണത്തിന് അനുസരിച്ചും നിയമനം താല്‍ക്കാലികവുമായിരിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ ഫോം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടും www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 വൈകുന്നേരം 5 മണി.
ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടാതെ പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയല്‍ക്കൂട്ട അംഗം/ഓക്‌സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ ‘ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232223.