Idukki വാര്‍ത്തകള്‍
ഡോക്യുമെന്ററി സംവിധായകരില്‍ നിന്നുംതാല്‍പ്പര്യപത്രം ക്ഷണിച്ചു
ഇടുക്കി ജില്ലയുടെ കായികചരിത്രവും ജില്ലയില്‍ നിന്നുള്ള ഒളിമ്പ്യന്‍മാരെയും അന്താരാഷ്ട്ര കായികതാരങ്ങളെയും മറ്റ് പ്രമുഖകായിക പ്രതിഭകളെയും സംബന്ധിച്ച് ജില്ലയുടെ കായിക പുരോഗതിക്ക് ഉണര്‍വ്വ് നല്‍കത്തക്ക വിധത്തിലുള്ള 'ഒരു ഡോക്യുമെന്ററി' തയ്യാറാക്കി നല്‍കുന്നതിന് താല്‍പ്പര്യമുള്ള പരിചയ സമ്പന്നരായ ഡോക്യുമെന്ററി സംവിധായകരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജനുവരി 12 ന് മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ലഭ്യമാക്കണം. ഡോക്യുമെന്ററി 30 മിനിറ്റില്‍ കുറയാതെ ദൈര്‍ഘ്യമുള്ളതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായിരിക്കണം. ഫോണ്‍ ഓഫീസ്: 04862-232 499, മൊബൈല്‍: 9495158083,9496184765.