പ്രധാന വാര്‍ത്തകള്‍
ഏഷ്യാ കപ്പ് 2022; ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ
ന്യൂഡല്‍ഹി: ഈ വർഷത്തെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ (എസിസി) 2023-24 വർഷത്തെ ക്രിക്കറ്റ് കലണ്ടർ പ്രഖ്യാപിച്ചതിനു ശേഷം എസിസി പ്രസിഡന്‍റ് ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് നടക്കുക. ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഇന്ത്യയും പാകിസ്താനും പ്രീമിയർ കപ്പ് നേടി യോഗ്യത നേടുന്ന ടീമായിരിക്കും ഒരു ഗ്രൂപ്പിൽ വരുക. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് മറ്റൊരു സംഘത്തിലുള്ളത്.